
മലപ്പുറം: ക്രിസ്മസിനോടനുബന്ധിച്ച് റേഷൻ കാർഡുടമകൾക്കുള്ള അര ലിറ്റർ മണ്ണെണ്ണയുടെ അധിക വിഹിത വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വൈദ്യുതീകരിക്കാത്ത വീടുള്ള എല്ലാ കാർഡുടമകൾക്കും ക്രിസ്മസ് സ്പെഷ്യൽ അടക്കം 2022 മാർച്ച് വരെ എട്ടര ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്. വൈദ്യുതീകരിച്ച വീടുള്ള മഞ്ഞ, പിങ്ക് കാർഡുകൾക്ക് ക്രിസ്മസ് സ്പെഷ്യൽ അടക്കം മൂന്ന് മാസത്തിലൊരിക്കൽ ഒന്നര ലിറ്റർ മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള നീല, വെള്ള കാർഡുകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ ക്രിസ്മസ് സ്പെഷ്യൽ അടക്കം ഒരുലിറ്റർ മണ്ണെണ്ണ വീതം ലഭിക്കും. റേഷൻകടകളിൽ നിന്ന് കാർഡുടമകൾക്ക് ഒറ്റ ബില്ല് പ്രകാരം മണ്ണെണ്ണ വാങ്ങാവുന്നതാണ്.