
മലപ്പുറം: സംസ്ഥാന കബഡി വുമൻ സെലക്ഷൻ ട്രയൽ 2022 ജനുവരി ആറിന് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യമുള്ള സീനിയർ വുമൻ കായിക താരങ്ങൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മൂന്ന് ഫോട്ടോ, 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് 19 നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി ആറിന് രാവിലെ എട്ടിന് തൃശൂർ വെ.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം. വിവരങ്ങൾക്ക് 0483 2734701 എന്ന നമ്പറിൽ വിളിക്കാം.