
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ സിറ്റിംഗ് ജനുവരി 11ന് കോഴിക്കോട് വൈ.എംസിഎ ഹാളിൽ നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 50 പേർക്ക് മാത്രമേ പ്രവേശനമുണ്ടാവൂ. രാവിലെ 10.30 മുതൽ 2.30 വരെയുള്ള സമയത്ത് 2021 ഒക്ടോബർ 30ന് മുമ്പ് നിവേദനങ്ങൾ നൽകിയിട്ടുള്ളവർക്ക് തെളിവുകൾ സഹിതം ഹാജരാകാം. പ്രസ്തുത ദിവസം ഹാജരാകാൻ ആഗ്രഹിക്കുന്നവർ 0484 2993148 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം ലഭിക്കുക.