vvvvvvvvvv

മലപ്പുറം : കെ-റെയിലിനെതിരെ യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സമരം ശക്തമാക്കും. കെ-റെയിലിനെതിരെ പ്രക്ഷോഭയാത്ര നടത്താൻ യോഗത്തിൽ തീരുമാനമായി. കെ-റെയിൽ പദ്ധതിയുടെ ദോഷവശങ്ങൾ പൊതുജനങ്ങളെ ബോധവത്കരിക്കാൻ കൂടുതൽ ശ്രമം നടത്തും.ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഷ്റഫ് കോക്കൂർ , ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, നേതാക്കളായ ഇ. മുഹമ്മദ് കുഞ്ഞി, ഉമ്മർ അറയ്ക്കൽ, ആര്യാടൻ ഷൗക്കത്ത്, യു.എ. ലത്തീഫ്, വി. ബാബുരാജ്, ഇസ്മായിൽ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി എന്നിവർ പ്രസംഗിച്ചു.