
തിരൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജന്മദിനത്തിന്റെ ഭാഗമായി
കൈനിക്കര മേഖലാ കോൺഗ്രസ് കമ്മിറ്റിയും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി കൈനിക്കര ജി.എം.എൽ പി സ്‌കൂളിൽ സൗജന്യ നേത്ര ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്രങ്ങോട് പഞ്ചായത്തംഗം അലവിക്കുട്ടി എന്ന കുഞ്ഞിപ്പ ഉദ്ഘാടനം ചെയ്തു. ഡോ. ജുഷീർ ക്ലാസെടുത്തു. മണ്ഡലം പ്രസിഡന്റ് ചെമ്മല അഷ്റഫ്, യൂത്ത് പ്രസിഡന്റ് നിസാർ ചമ്രവട്ടം, മാനു ആനപ്പടി, ഹംസ ചമ്മല, സക്കീർ കാരത്തൂർ, യൂസഫ് കളപ്പാട്ടിൽതുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.