d


കൊണ്ടോട്ടി: : കേരള സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാലു ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ വിവാഹപൂർവ്വ കൗൺസലിംഗ് കോഴ്സിന് വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ഇ. എം. ഇ. എ. കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസസിൽ തുടക്കമായി. കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഫാത്തിമത്ത് സുഹുറാബി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് കൗൺസിലിംഗ് സെന്റർ കോർഡിനേറ്റർ സി.ടി . സഹീറ ബാനു അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് പ്രൊഫസർ പി.എം. മുഹമ്മദ് നജീബ് പ്രഭാഷണം നടത്തി.