
മലപ്പുറം:കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തൻ ആശയക്കാരുടെയും സമാഗമം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഫെബ്രുവരിയിൽ നടക്കും. നൂതന കാർഷിക യന്ത്രങ്ങളും പ്രദർശിപ്പിക്കും. സമാഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി 15ന് മുമ്പായി സ്വന്തം മേൽവിലാസവും പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇ മെയിൽ, ഓഫീസ് വാട്ട്സ് ആപ്പ് നമ്പർ എന്നിവ മുഖേന അയച്ചുനൽകണം. ഇ മെയിൽ ുെീസസമെരെ1@ഴാമശഹ.രീാ, 8281200673