
നിലമ്പൂർ: ആനമറിയിൽ കൃഷിയിടത്തിലേക്കിറങ്ങിയ കാട്ടാന തെങ്ങുകൾ നശിപ്പിച്ചു. ഈന്തൻകുഴിയൻ മുഹമ്മദലിയുടെ തെങ്ങുകളാണ് നശിപ്പിച്ചത്. രണ്ടാഴ്ച മുമ്പും കാട്ടാന ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിരുന്നു. കാട്ടാന ഭീഷണി കുറയ്ക്കാൻ നെല്ലിക്കുത്ത് വനം ഔട്ട് പോസ്റ്റ് മുതൽ ആനമറി പുഞ്ചക്കൊല്ലി റോഡ് വരെ നെല്ലിക്കുത്ത് വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വനാതിർത്തിയിൽ 50 മീറ്റർ വീതിയിൽ അടികാടുകൾ വെട്ടിമാറ്റിയത് കഴിഞ്ഞ ദിവസമാണ്. ഇവിടെ വനാതിർത്തിയിൽ ഉണ്ടായിരുന്ന കാലഹരണപ്പെട്ട സോളാർ ഫെൻസിംഗിന് പകരം പുതിയ ഫെൻസിംഗ് നിർമ്മിക്കാൻ വേണ്ടി നോർത്ത് ഡി.എഫ്.ഒക്ക് പ്രൊപ്പോസൽ നൽകി ഫണ്ടിനായി കാത്തിരിക്കുകയാണ്
.(30)നിന്നാണ് വിദേശ കറൻസി പിടിച്ചത്. എയർഅറേബ്യ വിമാനത്തിൽ ഷാർജയിലേക്കു പോകാനെത്തിയതായിരുന്നു ഷഹിൻ. 50,000 സൗദി റിയാലാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്.