
നിലമ്പൂർ: തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് വൈക്കോലുമായി വരികയായിരുന്ന ലോറി വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. തേൻപാറയ്ക്ക് താഴെ ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. വളവിൽ തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിൽ തന്നെ ഇടതുഭാഗത്തേക്ക് മറിയുകയായിരുന്നു. ഇവിടെ റോഡിന് വീതിയുള്ളതിനാൽ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ തടസ്സമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ ക്രെയിൻ ഉപയോഗിച്ച് ലോറി നിവർത്തി. ലോറിക്കും കാര്യമായ കേടുപാടുകളില്ല.