vvvvvvvv

പൊ​ന്നാ​നി​ ​:​ ​പൊ​ന്നാ​നി​യി​ൽ​ ​മ​യി​ലി​നെ​ ​ക​റി​വ​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​രാ​ൾ​ ​റി​മാ​ൻ​ഡി​ൽ.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​നാ​ടോ​ടി​ ​സം​ഘം​ ​മ​യി​ലി​നെ​ ​പി​ടി​കൂ​ടി​ ​ക​റി​വ​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​ ​ശി​വ​ ​അ​റ​സ്റ്റി​ലാ​യ​ത്..​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​യി​ൽ​ ​നി​ല​മ്പൂ​രി​ൽ​ ​നി​ന്നു​ള്ള​ ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പൊ​ന്നാ​നി​യി​ലെ​ത്തി​ ​ഇ​യാ​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​പൊ​ന്നാ​നി​ ​കു​ണ്ടു​ക​ട​വ് ​ജം​ഗ്ഷ​നി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​ക​ളാ​ണ് ​തു​യ്യ​ത്ത് ​നി​ന്നും​ ​മ​യി​ലി​നെ​ ​പി​ടി​കൂ​ടി​ ​ക​റി​വ​ച്ച​ത്.​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​ശി​വ,​ ​മീ​നാ​ക്ഷി,​ഗ​ണേ​ശ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​മ​യി​ലി​നെ​ ​ക​റി​ ​വ​ച്ചത്.​ ​തു​യ്യം​ ​ഭാ​ഗ​ത്ത് ​ര​ണ്ട് ​മ​യി​ലു​ക​ൾ​ ​അ​ല​ഞ്ഞ് ​തി​രി​ഞ്ഞു​ ​ന​ട​ന്നി​രു​ന്നു.​ ​ഇ​തി​ൽ​ ​ഒ​രു​ ​മ​യി​ലി​നെ​ ​കാ​ണാ​താ​യ​തോ​ടെ​ ​അ​ന്വേ​ഷി​ച്ചെ​ത്തി​യ​വ​രാ​ണ് ​അവശിഷ്ടങ്ങൾ ​ക​ണ്ട​ത്.