
വണ്ടൂർ: വഴിത്തർക്കവുമായി ബന്ധപ്പെട്ട് മർദ്ദിച്ചെന്ന അയൽവാസിയുടെ പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു. 2018 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കാക്കപ്പരത സുഭാഷിനെ വഴിത്തർക്കത്തിന്റെ പേരിൽ കൈക്കോട്ടും വടി ഉപയോഗിച്ചും മർദ്ദിച്ചെന്നാണ് പരാതി . സുശാന്തിന്റെ പരാതിയിൽ സുഭാഷിനെതിരെയും കേസെടുത്തിരുന്നു. നാലുമാസം മുമ്പ് സുഭാഷിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൻസ് കൈപ്പറ്റിയിരുന്നെങ്കിലും സുശാന്ത് കോടതിയിൽ ഹാജരായിരുന്നില്ല.