flyover

എ​ട​പ്പാ​ൾ​​:​ ​​കി​ഫ്ബി​യി​ൽ​ ​നി​ന്ന്​ 13.5​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച് ​ നിർമ്മിച്ച എ​ട​പ്പാ​ൾ​ ​ഫ്ലൈ​ഓവർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ​ ​​കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ എടപ്പാൾ ടൗണിൽ അനുഭവപ്പെട്ടിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാവും. നി​ര​ത്തു​ക​ളി​ലെ​ ​ഗ​താ​ഗ​തക്കു​രു​ക്കി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​ശ്ര​മം​ ​തു​ട​രു​ക​യാ​ണെന്ന് മന്ത്രി പറഞ്ഞു. വാ​ഹ​ന​പ്പെ​രു​പ്പ​ത്തി​ന​നു​സ​രി​ച്ച് ​റോ​ഡ് ​ശൃംഖ​ല​ ​ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ​പ്ര​ധാ​ന​ ​ല​ക്ഷ്യം.​ ​​ ​മ​ല​യോ​ര​ ​-​ ​തീ​ര​ദേ​ശ​ ​ഹൈ​വേ​യും​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​വും​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ​ വ​ലി​യ​ ​മു​ന്നേ​റ്റ​മു​ണ്ടാ​കും.​ ​ജ​ല​പാ​ത​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ​ ​റോ​ഡി​ലെ​ ​വാ​ഹ​ന​പ്പെ​രു​പ്പം​ ​കു​റ​യു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ഡോ.​ കെ.​ടി​. ​ജ​ലീ​ൽ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി. മ​ന്ത്രി​ ​വി.​ അ​ബ്ദു​റ​ഹ്മാ​ൻ​ ​വി​ശി​ഷ്ടാ​തി​ഥി​യാ​യിരുന്നു.​ ​ഇ.​ടി​. ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എം.​പി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​റോ​ഡ്സ് ​ആ​ൻഡ് ​ബ്രി​ഡ്ജ​സ് ​ഡെവ​ല​പ്മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​കേ​ര​ള​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ ​സു​ഹാ​സ്,​​​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​അ​ബ്ദു​ൾ​ ​സ​ലാം​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.