
മലപ്പുറം: ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായ തുക 30,000 രൂപയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം ഒരുലക്ഷം രൂപയുമാക്കിയതായി ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു. അഞ്ച് വർഷ കാലയളവിലോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതർക്കാണ് സ്വയം തൊഴിലിനുള്ള ഒറ്റത്തവണ ധനസഹായമായി മുപ്പതിനായിരം രൂപ നൽകുന്നത്. ഈ തുക തിരിച്ചടയ്‌ക്കേണ്ടതില്ല. ജില്ലാ പ്രൊബേഷൻ ഓഫീസുകൾ വഴി അപേക്ഷിക്കാം.ഫോൺ : 9447243009