
മലപ്പുറം: ജില്ലയിൽ ഞായറാഴ്ച 256 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 6.56 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 3901 സാമ്പിളുകളാണ് പരിശോധിച്ചത്. 245 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത അഞ്ച് കേസുകളുണ്ട്. ആറ് പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.