 
തിരൂരങ്ങാടി: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ മുടങ്ങാതെ ദിനപത്രം വായിക്കുന്നത് പൊതുവിജ്ഞാനം വർദ്ധിപ്പിക്കുമെന്നും വായനാശീലം ജീവിതത്തിന്റെ ഭാഗമാക്കിയാൽ മാത്രമേ മത്സര പരീക്ഷകളിൽ മുന്നേറാൻ സാധിക്കുകയുള്ളുവെന്നും മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കന്ററി സ്കൂൾ സിവിൽ സർവീസ് മത്സര പരീക്ഷ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർത്തമാന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ പത്രവായനാശീലം കുറയുന്നത് കണ്ടു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മാനേജർ എം.കെ ബാവ അദ്ധ്യക്ഷത വഹിച്ചു.