
നിലമ്പൂർ: നഗരസഭ ഭരണസമിതിയുടെ വാർഷികാഘോഷ ധൂർത്തിനെതിരെ നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു, നിലമ്പൂർ മുനിസിപ്പൽ കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ:ഷെറി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വി.എം. കരീം, ബ്ലോക്ക് പ്രസിഡന്റ് എ.ഗോപിനാഥ്, പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, എം.കെ. ബാലകൃഷ്ണൻ, വി.എ. ലത്തീഫ്, ഉമ്മർകോയ, സിക്കന്തർ മൂത്തേടം, പി.ടി.ചെറിയാൻ, ഡെയ്സി ചാക്കോ, ഷാനവാസ് പട്ടിക്കാടൻ, ഹസ്സൻ, ശ്രീജ വെട്ടത്തേഴത്ത് , സാലി ബിജു, മുസ്തഫ കളത്തുംപടിക്കൽ, സെയ്തലവി മുക്കട്ട, യൂസഫ് കാളിമഠത്തിൽ, ഷിബിൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.