fffff


വ​ള്ളി​ക്കു​ന്ന് ​:​ ​ചെ​ട്ടി​പ്പ​ടി​ ​നെ​ടു​വ​ ​പു​ത്ത​ൻ​തെ​രു​ ​ശ്രീ​ ​മ​ഹാ​ഗ​ണ​പ​തി​ ​ക്ഷേ​ത്ര​ത്തി​നു​ ​മു​ന്നി​ലെ​ ​ക്ഷേ​ത്ര​ഭൂ​മി​യി​ൽ​ ​വി​വി​ധ​ ​ത​രം​ ​പൂ​ച്ചെ​ടി​ക​ൾ​ ​ന​ട്ട് ​അ​ബ്ദു​ ​റ​സാ​ഖ് ​മാ​തൃ​ക​യാ​യി.​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​തെ​ച്ചി,​ ​അ​ര​ളി​ ,​ന​ന്ത്യാ​ർ​വ​ട്ടം​ ,​ ​മ​ണി​ക്കൊ​ന്ന​ ​തു​ട​ങ്ങി​യ​ ​ഇ​രു​പ​തോ​ളം​ ​ചെ​ടി​ക​ളാ​ണ് ​ന​ട്ട​ത്.​ ​അ​പൂ​ർ​വ​യി​നം​ ​നീ​ല​ത്തെ​ച്ചി​യു​മു​ണ്ട്.​ ​മു​ൻ​പ് ​ഈ​ ​പ്ര​ദേ​ശ​ത്തെ​ ​മ​റ്റു​ ​ക്ഷേ​ത്ര​പ​റ​മ്പു​ക​ളി​ലും​ ​വി​വി​ധ​യി​നം​ ​ആ​ൽ​മ​ര​ങ്ങ​ൾ​ ​അ​ബ്ദു​റ​സാ​ഖ് ​വ​ച്ചു​ ​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വ​ള്ളി​ക്കു​ന്നി​ലെ​ ​പ്ര​സി​ദ്ധ​മാ​യ​ ​മേ​ൽ​ക്കോ​ട്ട​യി​ലെ​ ​ക്ഷേ​ത്ര​ഭൂ​മി​യി​ൽ​ ​നി​ര​വ​ധി​ ​ആ​ൽ​മ​ര​ങ്ങ​ൾ​ ​ന​ട്ടി​ട്ടു​ണ്ട്.​ ​
പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​നും​ ​വ​ന​മി​ത്ര​ ​അ​വാ​ർ​ഡ് ​ജേ​താ​വു​മാ​യ​ ​ആ​ലി​ക്ക​ക​ത്ത് ​അ​ബ്ദു​റ​സാ​ഖ് ​എ​ന്ന​ ​കു​ഞ്ഞോ​ൻ​ ​ചെ​ട്ടി​പ്പ​ടി​ ​സ്വ​ദേ​ശി​യാ​ണ് .​ ​ക്ഷേ​ത്ര​ ​സെ​ക്ര​ട്ട​റി​ ​ദേ​വ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​ര​വ​ധി​ ​ഭ​ക്ത​രും​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.