
എടപ്പാൾ: കണ്ടനകം വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. ക്ഷേത്രം ഊരാളൻ രവീന്ദ്രനാഥൻ ഹരികുറുപ്പിന് കൂറ നൽകിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്. രാവിലെ നടന്ന നവകം പഞ്ചഗവ്യം മറ്റു വിശേഷാൽ പൂജകൾക്ക് ക്ഷേത്ര തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരി, മുൻ ശബരിമല മേൽശാന്തി തേക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര പരിപാലന കമ്മിറ്റി ഭാരവാഹികളായ ആർ.ശിവദാസ്, കെ. അരവിന്ദൻ , പി.ഹരിദാസൻ, കെ. സദാനന്ദൻ, പി.മോഹനൻ, ഗിരിശങ്കർ, വിജയൻ, മോഹന വാരിയർ, ശ്രീവത്സൻ. എന്നിവർ നേതൃത്വം നൽകി.