d

പെ​രി​ന്തൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യിൽ 2021​-22 വാർ​ഷി​ക പ​ദ്ധ​തി​യിൽ ഉൾ​പ്പെ​ടു​ത്തി​യ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃത്തി​ക​ളു​ടെ ഉ​ദ്​ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യർ​മാൻ പി.ഷാ​ജി നിർ​വ്വ​ഹി​ച്ചു. ചോ​ലോം​കു​ന്ന് ​ എം.ഇ.എ​സ് സ്​കൂൾ റോ​ഡി​ന്റെ നിർ​മ്മാ​ണ പ്ര​വർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ട്ടായിരുന്നു ഉദ്ഘാടനം. നാല് കോ​ടിയു​ടെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃത്തി​കൾ​ക്ക് പെ​രി​ന്തൽ​മ​ണ്ണ​യിൽ ആ​രം​ഭമായി. കൗൺ​സിൽ ചു​മ​ത​ല​യേ​റ്റ ആ​ദ്യ വർ​ഷം അ​നു​മ​തി നൽ​കി​യ വി​വി​ധ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ലെ വാർ​ഡു​ക​ളിൽ ന​ട​ക്കു​ക
ച​ട​ങ്ങിൽ വൈ​സ് ചെ​യർ​മാൻ എ.ന​സീ​റ അ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് സ്റ്റാൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യർ​മാൻ കെ.ഉ​ണ്ണി​കൃ​ഷ്​ണൻ ,​ സ്റ്റാൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യർ​മാൻ​മാ​രാ​യ അ​മ്പി​ളി മ​നോ​ജ്, മു​ണ്ടു​മ്മൽ ഹ​നീ​ഫ, കൗൺ​സി​ലർ ഷാ​ഹുൽ ഹ​മീ​ദ്,​ കൗൺ​സി​ലർ പ​ത്ത​ത്ത് ജാ​ഫർ എന്നിവർ പ്രസംഗിച്ചു.