
മലപ്പുറം : ജില്ലാ ഒളിമ്പിക്‌സ് ജനുവരി 15,16,17,18 തീയതികളിൽ നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയമാണ് ഒളിമ്പിക്സിന്റെ പ്രധാന വേദി. മലപ്പുറം, നിലമ്പൂർ, മഞ്ചേരി, എടപ്പാൾ, പൊന്നാനി, തിരൂർ, കോട്ടയ്ക്കൽ എന്നീ സ്ഥലങ്ങളും വേദികളാവും. ഫുട്‌ബാൾ താരംഐ.എം.വിജയനാണ് ജില്ലാ ഒളിമ്പിക്‌സിന്റെ ബ്രാൻഡ് അംബാസിഡർ. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവ്വഹിക്കും. അബ്ദുൾ ഹമീദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം മന്ത്രി പ്രൊഫ.ആർ.ബിന്ദു നിർവ്വഹിക്കും. മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീകുമാർ, യു.തിലകൻ, ഐ.എം.വിജയൻ, വി.പി.അനിൽ, യു.ഷറഫലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.