
മലപ്പുറം: കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ ഒമ്പതാം സംസ്ഥാന സമ്മേളനം 13,14 തീയതികളിലായി മലപ്പുറം താജ് ഓഡിറ്റോറിയത്തിൽ നടക്കും. 13ന് അതിജീവനവും മൃഗസംരക്ഷണ മേഖലയും എന്ന വിഷയത്തിൽ കർഷക സെമിനാർ മന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്യും. 14ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘടന ഭാരവാഹികളായ പ്രേമദാസൻ,വിൻസെന്റ്, കെ.സി സുരേഷ് ബാബു, ബിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.