
മലപ്പുറം : പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധം. ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ മലപ്പുറം കളക്ട്രേറ്റ് കവാടത്തിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി. ആർ രശ്മിൽ നാഥ് ഉദ്ഘാടനം ചെയ്തു. ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയകുമാർ കാടമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഒ ബി സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. ദേവിദാസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മനോജ് പാറശ്ശേരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ പത്മകുമാർ അമ്പാളി, ശശി പരമ്പാരത്ത് ഭാരവാഹികളായ സുബ്രഹ്മണ്യൻ കെ, വാസുദേവൻ, പി.വി. സഹദേവൻ, ഉണ്ണികൃഷ്ണൻ, വി.എ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.