
കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ ലോക ഹിന്ദി ദിനാചരണം നടന്നു. "പട്കർ ഗ്യാൻ പായേം" എന്ന പരിപാടിയുടെ ഭാഗമായി ഹിന്ദി പത്രങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ദിനാചരണം കെ സുധ ഉദ്ഘാടനം ചെയ്തു.ഹിന്ദി കൺവീനർ വി.ടി സജാദ് അദ്ധ്യക്ഷത വഹിച്ചു. ദൈനിക് ജാഗരൺ, അമർ ഉജാല ,നവഭാരത് ടൈംസ്, ദൈനിക് ഭാസ്കർ, ഹിന്ദുസ്ഥാൻ ദൈനിക്, ജനസത്താ, ദൈനിക് പ്രയുക്തി തുടങ്ങി പത്തോളം ഹിന്ദി വർത്തമാനപത്രങ്ങളാണ് കുട്ടികൾ വായിച്ചത്. അദ്ധ്യാപകരായ കെ.വി.ഫവാസ്, വി.പി അബ്ദുള്ള ഫാസിൽ, കെ. നിബിൻ,കെ.കെ സൈത്തൂന എന്നിവർ പ്രസംഗിച്ചു. കോട്ടൂർ എ.കെ എം സ്കൂളിൽ സംഘടിപ്പിച്ച ലോക ഹിന്ദി ദിനാചണത്തിൽ ഹിന്ദി പത്രങ്ങളുമായി വിദ്യാർത്ഥികൾ