d

നിലമ്പൂർ : മാസങ്ങളായി അടഞ്ഞുകിടക്കുന്ന നഗരസഭയുടെ ശ്മശാനം അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.ഷെറി ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കോൺഗ്രസ് ഭാരവാഹികളായ പി.ടി. ചെറിയാൻ, സി.ടി.ഉമ്മർ കോയ, യൂത്ത് കോൺഗ്രസ് മുനിസിപ്പൽ പ്രസിഡന്റ് മാനു മൂർഖൻ , റഹിം ചോലയിൽ, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് പട്ടിക്കാടൻ ഷാനവാസ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അർജ്ജുൻ, ഷിബു പുത്തൻവീട്ടിൽ , ടി.എം.എസ്. ആഷിഫ് തുടങ്ങിയവർ സംസാരിച്ചു. അറ്റകുറ്റപ്പണി പൂർത്തീകരിക്കാത്തതിനാലാണ് മാസങ്ങൾക്ക് മുൻപ് ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചത്..