
പെരിന്തൽമണ്ണ: നഗരത്തിൽ ഹോട്ടലുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യ നിർമ്മാർജ്ജനം അവതാളത്തിൽ. ഏതാനും വർഷങ്ങളായി നഗരത്തിലെ ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ജീവനം സൊലൂഷനാണ്. ഇവർ വ്യാപാരികളിൽനിന്ന് അമിതചാർജ്ജ് ഈടാക്കുന്നെന്ന പരാതി നിലനിൽക്കെയാണ് മാലിന്യനീക്കത്തിൽ സ്തംഭനമുണ്ടായത്. മറ്റേതെങ്കിലും സ്ഥാപനങ്ങളെ ചുമതല ഏൽപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. തങ്ങൾ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യാപാരി സമിതി പെരിന്തൽമണ്ണ ടൗൺ യൂണിറ്റ് എക്സിക്യുട്ടീവ് യോഗം അധികൃതരെ അറിയിച്ചിട്ടുണ്ട്. ഉടൻ പരിഹാരമാകാത്തപക്ഷം വ്യാപാരികൾ പ്രത്യക്ഷ സമരപരിപാടികളിലേക്കിറങ്ങും. കിനാതിയിൽ മുനീർ, പി.പി അബ്ബാസ്, ഇമേജ് ഹുസൈൻ, മുഹമ്മദ് ഇഖ്ബാൽ, ആർ.എസ്.റിയാസ്, റിയാസ് കൈപ്പുള്ളി, മുജീബ് കാളിപ്പാടൻ, ബ്രൈറ്റ് വാപ്പുട്ടി, ദാമു സോഡിയാക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.