ggggggggg

വളാഞ്ചേരി: നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറുടെ ആത്മകഥ പ്രകാശനം ചെയ്യാൻ അമ്പാടിയിലെ മാഞ്ചോട്ടിൽ വളാഞ്ചേരിക്കാർ ഒത്തുകൂടുന്നു. ഡോ. ഗോവിന്ദൻ അന്തരിക്കും മുമ്പ് തയാറാക്കിയ ആത്മകഥയായ അനുഭവങ്ങൾ,​ നേട്ടങ്ങൾ 15ന് വൈകിട്ട് നാലിന് പ്രകാശനം ചെയ്യും. പ്രമുഖ പ്രസാദകരായ ഡിസി ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി, സി. രാധാകൃഷ്ണൻ, സുരേഷ് ഗോപി എം.പി, ഡോ. കെ.ടി. ജലീൽ എംഎൽഎ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ഡോക്ടറുടെ ഭാര്യ വസന്ത ഗോവിന്ദൻ, സംഘാടക സമിതി ഭാരവാഹി എം. ടി. അസീസ് എന്നിവർ പങ്കെടുത്തു.