vf

മലപ്പുറം: സി.പി.എം അക്രമത്തെ ജനകീയ പ്രതിരോധം തീർത്ത് ചെറുക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പഴയ വാരിക്കുന്തവും പുതിയ വടിവാളും അമ്പത്തിഒന്ന് വെട്ടുമൊക്കെയാണ് സി പി എമ്മിനറിയാവുന്ന പ്രതിരോധം.നിയമവ്യവസ്ഥയെ വെല്ലുവിളിച്ച പഴയ ഗോപാല സേനയോ പുതിയ ജയരാജസേനയോ വച്ച് കോൺഗ്രസിനെ അളക്കരുത് . കോൺഗ്രസ് പ്രവർത്തകർക്കും പാർട്ടി ഓഫീസുകൾക്കുമെതിരെ അക്രമം അഴിച്ചുവിട്ടാൽ അതേ ഊർജ്ജത്തോടെ ജനകീയ പ്രതിരോധം തീർക്കും. കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തുന്ന അക്രമങ്ങളെ ജീവൻകൊടുത്തും ചെറുക്കും. ജീവൻകൊടുത്തും രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പൂർവ്വപിതാക്കളുടെ ത്രസിപ്പിക്കുന്ന പോരാട്ട വീര്യമാണ്
കോൺഗ്രസിനെ നയിക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.