കോട്ടക്കൽ: പെരുമണ്ണ ക്ലാരി പൗരപ്രമുഖനും കോൺഗ്രസ് നേതാവുമായ പരുത്തിക്കുന്നൻ മുഹമ്മദ് ഹാജി (ബാപ്പു ഹാജി 72)നിര്യാതനായി. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയമേഖലകളിൽ നിറസാന്നിധ്യമായിരുന്ന മുഹമ്മദ് ഹാജി പെരുമണ്ണ ക്ലാരി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, പാലച്ചിറമാട് മഹല്ല് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1987ൽ താനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായും ജില്ലാ കൗൺസിലിലേക്ക് എടരിക്കോട് ഡിവിഷനിൽ നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായും മത്സരിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ട് അഞ്ചുക്കണ്ടൻ ഉണ്ണിപ്പാത്തുമ്മയാണ് ഭാര്യ. മക്കൾ: കോമു (ബ്രാഞ്ച് മാനേജർ ജെംസ് കമ്പനി, ജിസാൻ, സൗദി അറേബ്യ), മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷാഫി (സിഎംഡി, ലാവെർണ ഗ്രൂപ്പ് ഓഫ് കമ്പനീസ്), റംല, സജ്ന(വളാഞ്ചേരി), മുഹമ്മദ് ഇക്ബാൽ (സിനിമ സഹസംവിധായകൻ), ബുഷ്റ മോൾ (അരിക്കാഞ്ചിറ, തിരൂർ). മരുമക്കൾ: ഷെമീമ,സക്കീന, ഫെബിന, ലുക്മാനുൽ ഹക്കീം, അനീഷ്.