
വളാഞ്ചേരി: വളർത്തുപൂച്ചയുടെ ചങ്ങല കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം. കാടാമ്പുഴ മലയിൽ വലിയവളപ്പിൽ ഉമറുൾ ഫാറൂഖിന്റെ മകൻ അഫ്നാസാണ് മരിച്ചത്. വീടിന്റെ പിന്നിൽ ഒരു തൂണിലാണ് വളർത്തുപൂച്ചയുടെ ചങ്ങല കെട്ടിയിട്ടിരുന്നത്. കുട്ടി ഇത് കഴുത്തിലിട്ട് കളിക്കുന്നതിനിടെ സ്റ്റെപ്പിൽ നിന്നും കാൽ വഴുതി വീണാണ് അപകടമുണ്ടായത്. കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാവ്: ഖമറുന്നീസ.