
തിരൂർ: കൊവിഡ് കാലത്ത് സെക്ടറൽ മജിസ്ട്രേറ്റിന് വേണ്ടി ഓടിയ വാഹനങ്ങളുടെ വാടക നൽകാത്തതിൽ പ്രതിഷേധിച്ച് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സൂചനാ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി ഉദ്ഘാടനം നിർവഹിച്ചു. നാസർ പൂക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീനി പൂക്കയിൽ,നരേഷ് കൊടകര, ശശിധരൻ താനൂർ, വിശ്വൻ പൊന്നാനി എന്നിവർ പ്രസംഗിച്ചു. തിരൂർ സെൻട്രൽ സ്റ്റാൻഡിൽ നിന്നും പി.പി.ഇ കിറ്റ് ധരിച്ച് പ്രകടനമായി താലൂക്ക് ഓഫീസിനു മുന്നിൽ പ്രകടനം അവസാനിപ്പിച്ചു.