
കോട്ടക്കൽ : പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് കിടപ്പിലായ
രോഗികൾക്ക് വിതരണം ചെയ്യാനുള്ള ഹെൽത്ത് കിറ്റുകൾ ജെ.സി.ഐ കോട്ടയ്ക്കൽ പ്രസിഡന്റ് ബാസിത്ത് അൽഹിന്ദ് ഡോക്ടർ അദീലക്ക് കൈമാറി.
ചടങ്ങിൽ ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ഷഫീഖ് വടക്കൻ , പി.പി. മുജീബ് റഹ്മാൻ, രാജീവ് വിസിയോ ,
ആരോഗ്യ പ്രവർത്തകരായ ഖദീജ, ഹഫ്സത്ത്, സുജീഷ എന്നിവർ നേതൃത്വം നൽകി.