
പെരിന്തൽമണ്ണ: കിംസ് അൽശിഫ നേത്രരോഗ വിഭാഗത്തിന്റെ കീഴിൽ 26ന് തിമിര,നേത്ര രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ക്യാമ്പ് നടക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. സൗജന്യ പരിശോധനയും,സർജറി ആവശ്യമായി വരുന്നവർക്ക് പ്രത്യേക ഇളവുകളും ലഭിക്കും. പ്രമുഖ നേത്രരോഗ വിദഗ്ദ്ധൻ ഡോ.സൈദ് അസറുദ്ദീൻ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. മുൻകൂട്ടി ബുക്ക് ചെയ്യാൻ 9446005072, 9446552567 എന്നീ നമ്പറുകളിൽ ബന്ധപെടാം.