
വള്ളിക്കുന്ന് : കേരളത്തിലെ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും കുടുംബങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പട്ട് ഇരുപത്തഞ്ചിന ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജനത മത്സ്യത്തൊഴിലാളി യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകി. എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം കെ.നാരായണൻ,ജനത മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി സെക്രട്ടറി ബാബു പള്ളിക്കര,ജില്ലാകമ്മിറ്റിയംഗം ഇല്യാസ് കുണ്ടൂർ,എൽ.ജെ.ഡി പൊന്നാനി മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ,ജില്ലാ കമ്മിറ്റിയംഗം നിസാർ എന്നിവർ നിവേദനം സമർപ്പിച്ചത്.