
മലപ്പുറം: പി.എസ്.സി ജനുവരി 23ന് നടത്താൻ തീരുമാനിച്ചിരുന്ന മെഡിക്കൽ എഡ്യൂക്കേഷൻ സർവ്വീസസ് റിസപ്ഷനിസ്റ്റ് പരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ വാരാന്ത്യ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാൽ ജനുവരി 27ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 4.15 വരെ നടത്തും. അഡ്മിഷൻ ടിക്കറ്റും പി.എസ്.സി അംഗീകരിച്ച തിരിച്ചറിയൽ രേഖയും സഹിതം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം.