
മലപ്പുറം: ജില്ലയിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായുള്ള ജില്ലാതല കോർഡിനേഷൻ ആന്റ് മോണിറ്ററിങ് സമിതിയുടെ 2021-22 വർഷത്തെ മൂന്നാം പാദ അവലോകന യോഗം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 24ന് ഉച്ചയ്ക്ക് 2.30ന് ഓൺലൈനായി ചേരും. യോഗത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി അദ്ധ്യക്ഷനാകും. ജില്ലയിലെ മുഴുവൻ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ അദ്ധ്യക്ഷൻമാർ, നോമിനേറ്റഡ് അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.