മലപ്പുറം: പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതിയായ പി.എം.ഇ.ജി.പി പ്രകാരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംരംഭകർ www.kviconline.gov,in/pmegpeportal എന്ന വെബ് വിലാസത്തിൽ ഓൺലൈനായി അപേക്ഷിക്കണം. ആവശ്യമായ രേഖകളുമായി മലപ്പുറം കോട്ടപ്പടിയിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നേരിട്ട് എത്തുന്നവർക്ക് ഓൺലൈൻ സംവിധാനത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കും. ഫോൺ: 0483 2734807.