
നിലമ്പൂർ: കേന്ദ്ര സർക്കാറിന്റെ നൈപുണ്യവികസന മന്ത്രാലയത്തിൽ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം ദേശീയ ബാലികാ ദിനം ആചരിച്ചു. ജെ.എസ്.എസ് ചെയർമാൻ പി.വി.അബ്ദുൽ വഹാബ് എം.പി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെ.എസ്.എസിന് കീഴിൽ വിവിധ കോഴ്സുകളിലുള്ള ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുത്തു. ജെ.എസ്.എസ് ഡയറക്ടർ വി.ഉമ്മർകോയ, പ്രോഗ്രാം ഓഫീസർ ദീപ.സി, പ്രോഗ്രാം കോ-ഓർഡിനേറ്റർ സാജിത പി.ടി സംസാരിച്ചു.