d
വാണിയമ്പലം ടൗൺ സ്‌ക്വയർ

വണ്ടൂ​ർ: ഓബുഡ്സ്മാന്റെ ഉത്തരവിന്റെ കോപ്പി കിട്ടിയാൽ വാണിയമ്പലം ടൗൺ സ്‌ക്വയർ തുറന്നു കൊടുക്കുന്നതിനാവശ്യമായി നടപടി സ്വീകരിക്കുമെന്ന് വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.റുബീന. ആറ് വർഷത്തോളം അടഞ്ഞുകിടന്നതിനാൽ തുറക്കുന്നതിനോടനുബന്ധിച്ച് നിർമ്മാണ പ്രവർത്തികൾ നടത്തേണ്ടിവരും. കഴിഞ്ഞ ദിവസം വണ്ടൂരിൽ നടന്ന സിറ്റിംഗിലാണ് ഒരു മാസത്തിനകം പഞ്ചായത്ത് എറ്റെടുക്കണമെന്ന് ഉത്തരവി​ട്ടത്.