 
പെരിന്തൽമണ്ണ: കൊളത്തൂർ നാഷണൽ ഹയർസെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ്, ബി.ഡി.കെ പെരിന്തൽമണ്ണ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ് അവാർഡ് ജേതാവും കരിയർ ഗൈഡുമായ സുമേഷ്.കെ.എസ് രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ താലൂക്ക് കോ-ഓർഡിനേറ്റർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.വി.മുരളി, പി.ടി.എ പ്രസിഡന്റ് ടി.കെ.വിജയകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.മുരളീധരൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.കെ.അബ്ദുൾ ഗഫൂർ, ബാലൻ, ബിബിൻ സംസാരിച്ചു. ക്യാമ്പിൽ അമ്പതോളം പേർ രക്തദാനം നടത്തി.