 
മലപ്പുറം : ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പരമാവധി 50 ആളുകൾക്ക് മാത്രമായി പങ്കാളിത്തം പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു. ജനുവരി 26ന് രാവിലെ ഒൻപതിന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടത്തുന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ മാർച്ച് പാസ്റ്റ് ഉണ്ടാകില്ല. നാഷണൽ സല്യൂട്ട് മാത്രം സ്വീകരിക്കും. സ്റ്റുഡന്റ് പൊലീസ്,സ്‌കൗട്ട് ആന്റ് ഗൈഡ്,എൻ.സി.സി മുതലായ കണ്ടിൻജന്റുകളെ അനുവദിക്കില്ല. സ്‌കൂൾ കുട്ടികളുടെ യാതൊരു വിധ പരിപാടികൾക്കും അനുമതിയില്ല. ഓൺലൈനായി സ്‌കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനം അനുവദിക്കും. കുട്ടികളെയോ മുതിർന്ന പൗരൻമാരെയോ ചടങ്ങിൽ പങ്കെടുപ്പിക്കില്ല. ഒരു തരത്തിലുമുള്ള റിഫ്രഷ്‌മെന്റുകളും ഉണ്ടാകില്ല. എം.എസ്.പി കണ്ടിൻജന്റ്,വനിത പൊലീസ് കണ്ടിൻജന്റ്,ലോക്കൽ പൊലീസ്,എ.ആർ വിഭാഗം ഉൾപ്പെടുന്ന ഒരു കണ്ടിജന്റ്,എക്‌സൈസ് വിഭാഗം എന്നിങ്ങനെ നാല് കണ്ടിൻജന്റുകൾ മാത്രം പങ്കെടുക്കും.