
മലപ്പുറം: ജില്ലയിൽ ചൊവ്വാഴ്ച 3,138 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇതിൽ നാല് ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ആകെ 7,714 സാമ്പിളുകളാണ് പരിശോധിച്ചത്. 3025 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 73 കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. 36 പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.