
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ എ.ആർ.നഗർ പഞ്ചായത്തിലെ കൊടുവായൂർ, ചെണ്ടപ്പുറായ, കുളപ്പുറം സൗത്ത് പ്രദേശങ്ങളിൽ അനർഹമായി കൈവശം വച്ച 31 റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഒരു എ.എ.വൈ കാർഡുകൾ, 15 മുൻഗണനാ കാർഡുകൾ, 15 സബ്സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ പരിശോധന തുടരും. അനധികൃതമായി കൈവശം വച്ചവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വിളിച്ചറിയിക്കാം. ഫോൺ: 0494 2462917