
മലപ്പുറം: സാംസ്കാരിക വകുപ്പ് വനിതകൾക്കായി സംഘടിപ്പിക്കുന്ന 'സമം ' പരിപാടികളുടെ ഭാഗമായി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി 'സ്കൂൾ ഓഫ് മാപ്പിള ആർട്സ്' വാദ്യോപകരണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ ഹാർമോണിയം, തബല എന്നിവയിലാണ് പരിശീലനം. ഒരു ഇനത്തിലേക്കാണ് പ്രവേശനം അനുവദിക്കുക. 40 ഞായറാഴ്ചകളിൽ അക്കാദമിയിലാണ് പരിശീലനം. 9207173451 എന്ന വാട്സ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് അപേക്ഷാപത്രം ഓൺലൈനിൽ ലഭിക്കും.