sndp
എസ്.എൻ.ഡി.പി യോഗം പള്ളിക്കുത്ത് ശാഖയുടെ അമ്പതാമത് വാർഷികാഘോഷ ചടങ്ങിൽ നിന്ന്

ചുങ്കത്തറ: എസ്.എൻ.ഡി.പി യോഗം പള്ളിക്കുത്ത് ശാഖയുടെ അമ്പതാമത് വാർഷികവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ ഏഴാമത് വാർഷികവും നടന്നു. ക്ഷേത്ര ആചാരപ്രകാരമുള്ള പൂജാവിധികൾ കവിയൂർ ശ്രീ സായി തന്ത്രിയുടെ നേതൃത്വത്തിൽ നടന്നു. സമാപനസമ്മേളനം നിലമ്പൂർ എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട്ട് ഉദ്ഘാടനം ചെയ്തു.

യോഗം ഡയറക്ടർ എൻ സുന്ദരേശൻ, സജീ കുരീക്കാട് എന്നിവർ മുഖ്യസന്ദേശം നൽകി. ശാഖാ പ്രസിഡന്റ് ഇ.കെ ജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ എം.ആർ ശങ്കരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.ടി. ഓമനക്കുട്ടൻ, സെക്രട്ടറി ബോബി കാലായിൽ,​ പി.വി. പുരുഷോത്തമൻ മാസ്റ്റർ,പടിഞ്ഞാറ്റം പാടം ശാഖാ സെക്രട്ടറി കെ.പി ബിജുമോൻ, പാലാങ്കര ശാഖാ സെക്രട്ടറി സി.പി. ധനഞ്ജയൻ, മുൻ സെക്രട്ടറി എൻ. മുരളീധരൻ,എം.കെ രാജപ്പൻ എന്നിവർ സംസാരിച്ചു.
ശാഖാ സെക്രട്ടറി കെ.കെ. വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എം.ജി സോമരാജൻ നന്ദിയും പറഞ്ഞു.