illustration

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അക്രമങ്ങൾക്ക് തടയിടാൻ നിരവധി നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തി എത്രത്തോളമുണ്ടെന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പോക്സോ കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം കേസുകൾ പുറത്തു കൊണ്ടു വരാൻ മാദ്ധ്യമങ്ങൾ കാണിക്കുന്ന ജാഗ്രതയാണ് പല പെൺകുട്ടികൾക്കും ജീവൻപോലും തിരിച്ചു കിട്ടാൻ കാരണം.

സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിയമപാലകരുടെ അനാസ്ഥ പല അപകടങ്ങളും വിളിച്ച് വരുത്തുന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. മലപ്പുറത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ റിപ്പോർട്ട് ചെയ്ത രണ്ട് പോക്സോ കേസുകളിലും പൊലീസിന് സംഭവിച്ച വീഴ്ച വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പാക്കേണ്ടവർക്ക് ഇത്തരത്തിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ ഇനിയൊരിക്കലും ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാനുള്ള ഗൗരവമേറിയ നടപടികൾ സർക്കാർ ആലോചിക്കണം. പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുമ്പോൾ പുറത്തുവരുന്ന പ്രതി പട്ടികയിൽ എല്ലാ പ്രായത്തിൽപ്പെട്ടവരും ഉണ്ടെന്നുള്ളത് മറ്റൊരു വസ്തുതയാണ്. കുട്ടികളെ നേർവഴിക്ക് നടത്തേണ്ടവർ അവരെ നശിപ്പിക്കുന്നവരായി മാറുമ്പോൾ നല്ല സമൂഹത്തെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വം ആരെയാണ് നമുക്ക് വിശ്വസിച്ച് ഏൽപ്പിക്കാനാവുക. നേർവഴിക്ക് നടത്തിയില്ലെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും മനസമാധാനത്തടെ ജീവിക്കാനുള്ള സാഹചര്യമെങ്കിലും ഇവിടെ ഉണ്ടായേ തീരൂ.

ഇവർ ഇരകളാകുമ്പോൾ

കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ മാദ്ധ്യമങ്ങളിലും മറ്റും മലപ്പുറം നിറഞ്ഞു നിൽക്കുന്നത് പോക്സോ കേസുകളുമായി ബന്ധപ്പെട്ടാണ്. പോക്സോ ഇര ആത്മഹത്യ ചെയ്തതും, പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭം ധരിച്ചതിനെ തുടർന്ന് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതുമാണ് വാർത്തകൾ. തേഞ്ഞിപ്പലത്ത് ഏഴ് മാസം മുമ്പ് കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം നടുക്കത്തോടെയാണ് എല്ലാവരും കേട്ടത്. പെൺകുട്ടിക്ക് സംരക്ഷകരാവേണ്ട ബന്ധുക്കൾ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്നാണ് മാനംഭംഗപ്പെടുത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. ഇവരുടെ പേരിൽ പോക്സോ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാനസികാവസ്ഥയെ പരിചരിക്കാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. മാനഭംഗത്തിന് ശേഷം പെൺകുട്ടി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും കുട്ടിയെ സംരക്ഷിക്കണമെന്നും പലതവണ ആവശ്യപ്പെട്ടിരുന്നതായി പെൺകുട്ടിയുടെ മാതാവ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞ് പറഞ്ഞിരുന്നു. ഒരുപക്ഷേ ആവശ്യമായ കൗൺസിലിംഗ് ലഭിച്ചിരുന്നെങ്കിൽ പെൺകുട്ടി ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുമായിരുന്നു.

പെൺകുട്ടി ആറ് മാനഭംഗകേസുകളിലെ ഇരയാണ്. അഞ്ച് കേസുകൾ ഫറോക്ക് പൊലീസ് സ്റ്റേഷനിലും ഒരു കേസ് കൊണ്ടോട്ടി സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ഫറോക്ക് സ്റ്റേഷൻ എസ്.ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വനിത എസ്.ഐ ലീലാമ്മ രംഗത്ത് വന്നിരുന്നു. കേസ് രജിസ്റ്റർചെയ്ത സമയത്ത് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നത് എസ്.ഐ ലീലാമ്മയായിരുന്നു. പെൺകുട്ടിയോട് ശത്രുതാ മനോഭാവത്തോടെയാണ് സി.ഐ പെരുമാറിയിരുന്നതെന്ന ആരോപണമാണ് പുറത്തുവന്നത്. ആത്മഹ്യതയിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ടിലും വ്യക്തമാണ്. അതേസമയം പോക്സോ കേസിൽ പാലിക്കേണ്ട എല്ലാ നിയമനടപടികളും പാലിച്ചിട്ടുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി പറയുന്നത്.

വണ്ടൂരിൽ നടന്ന ശൈശവ വിവാഹമാണ് ഏറ്റവുമൊടുവിൽ നടന്ന മറ്റൊരു കേസ്. പ്രായം തികയും മുമ്പേ പെൺകുട്ടികളുടെ വിവാഹം നടത്തി ബാദ്ധ്യത തീർക്കുന്നവരിൽ പുതിയ തലമുറയിലെ രക്ഷിതാക്കളുമുണ്ടെന്നത് പറയാതെ വയ്യ. 16ാം വയസിലായിരുന്നു പെൺകുട്ടിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമിപ്പോൾ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്. സ്കൂളിലും കോളേജിലും പോയി പഠിക്കേണ്ട സമയത്ത് ഗർഭ ശുശ്രൂഷയ്ക്കായി പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം കയറിയിറങ്ങിയത് വിവിധ ആശുപത്രികളിലായിരുന്നു. ചികിത്സക്കായി ചെന്നിടത്തെല്ലാം പെൺകുട്ടിയുടെ പ്രായം വ്യക്തമാക്കാതെയായിരുന്നു ചികിത്സ നടത്തിയതെന്നാണ് ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസർ

പറയുന്നത്. ഇവർക്ക് ലഭിച്ച രഹസ്യവിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ 21ന് തന്നെ വണ്ടൂർ പൊലീസിൽ വിവരമറിയിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് സി.‌ഡബ്ലിയു.സി പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ജുവൈനൽ പൊലീസ് ഡി.വൈ.എസ്.പിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇൗ കേസിൽ സി.‌ഡബ്ലിയു.സി ചെയർമാൻ ഷാജേഷ് ഭാസ്ക്കർ പൊലീസിനെതിരെ ഉന്നയിച്ചതും ഗുരുതര ആരോപണങ്ങളായിരുന്നു. 21ന് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. വണ്ടൂർ പൊലീസ് ഇൻസ്പെക്ടറോട് മാദ്ധ്യമങ്ങൾ കാര്യമന്വേഷിച്ചപ്പോൾ പരാതി നൽകിയ സമയത്ത് താൻ ലീവിലായിരുന്നു എന്നാണ് മറുപടി. ഇത്തരത്തിൽ പൊലീസിന്റെ ന്യായീകരണങ്ങൾ കേട്ട് മൂക്കത്ത് വിരൽവയ്‌ക്കേണ്ട അവസ്ഥയാണ്.

അവർക്കും

ജീവിക്കണം

പൊ​ലീ​സി​ന്റെ​ ​വീ​ഴ്ച്ച​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​ത​ന്നെ​യാ​ണ് ​പ​രി​ഹാ​രം​ ​കാ​ണേ​ണ്ട​ത്.​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടാ​നും ഇ​ര​ക​ളാ​കാനും സാ​ദ്ധ്യ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തി​ ​പ​രി​ച​രി​ക്കാ​നു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ന​മ്മു​ടെ​ ​സം​സ്ഥാ​ന​ത്തു​ണ്ടെ​ങ്കി​ലും​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ​സി.​ഡ​ബ്ലി​യു.​സി​ ​ചെ​യ​ർ​മാ​ൻ​ ​ഷാ​ജേ​ഷ് ​ഭാ​സ്ക​ർ​ ​പ​റ​യു​ന്ന​ത്.​ ​താ​ഴേ​ത്ത​ട്ട് ​മു​ത​ലു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചാ​ൽ​ ​നി​ര​വ​ധി​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ​ന​മു​ക്ക് ​ത​ട​യി​ടാ​നാ​വും.​ ​പ്രാ​ദേ​ശി​ക​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​അ​തി​നാ​യി​ ​ഉ​ണ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്ക​ണം.​ ​ശൈ​ശ​വ​വി​വാ​ഹം​ ​ന​ട​ത്തു​ന്ന​വ​രെ​യ​ട​ക്കം​ ​ക​ണ്ടെ​ത്തി​ ​നി​യ​മ​ത്തി​ന് ​മു​മ്പി​ൽ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സം​വി​ധാ​നം​ ​ത​ന്നെ​ ​സം​സ്ഥാ​ന​ത്ത് ​ഒ​രു​ക്കേ​ണ്ട​തു​ണ്ട്.​ ​സ്കൂ​ളു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​കൗ​മാ​ര​ക്കാ​ർ​ക്ക് ​ബോ​ധ​വ​ത്ക്ക​ര​ണ​ ​ക്ലാ​സു​ക​ൾ​ ​ന​ട​ത്തി​ ​വ​രു​ന്നു​ണ്ടെ​ങ്കി​ലും​ ​ലൈം​ഗി​ക​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​കൂ​ടു​ത​ൽ​ ​ഉൗ​ന്ന​ൽ​ ​ന​ൽ​ക​ണം.​ ​ചെ​റി​യ​ ​ക്ലാ​സു​ക​ളി​ൽ​ ​ത​ന്നെ​ ​കു​ട്ടി​ക​ൾ​ക്ക് ​ലൈം​ഗി​ക​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്കു​ന്ന​തി​ലൂ​ടെ​ ​വ​ലി​യ​ ​തി​രി​ച്ച​റി​വ് ​പു​തു​ത​ല​മു​റ​യ്‌​ക്ക് ​ആ​ർ​ജി​ച്ചെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ക​ലാ​ല​യ​ങ്ങ​ൾ​ ​തു​ല്യ​ത​യ്‌​ക്ക് ​വേ​ണ്ടി​ ​സം​സാ​രി​ക്കു​ന്ന​ ​ഇ​ട​ങ്ങ​ളാ​ക്കി​ ​മാ​റ്റാ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​സ​ജ്ജ​മാ​വ​ണം.​ ​മ​ല​പ്പു​റ​ത്ത് ​ത​ന്നെ​ 2017​ൽ​ ​ര​ണ്ടാ​നച്ഛ​ൻ​ ​പ​ന്ത്ര​ണ്ടു​കാ​രി​യ​ ​ലൈം​ഗി​ക​മാ​യി​ ​ചൂ​ഷ​ണം​ ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വ​ന്ന​ ​കോ​ട​തി​വി​ധി​ ​അ​ൽ​പ്പ​മെ​ങ്കി​ലും​ ​പ്ര​തീ​ക്ഷ​ ​ന​ൽ​ക​തു​ന്ന​താ​ണ്.​ ​ര​ണ്ട് ​വ​കു​പ്പു​ക​ളി​ലാ​യി​ 10​ ​വ​ർ​ഷം​ ​ത​ട​വും,20,​​000​ ​രൂ​പ​ ​പി​ഴ​യു​മാ​ണ് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​അ​തി​വേ​ഗ​ ​പോ​ക്സോ​ ​കോ​ട​തി​ ​പ്ര​തി​ക്ക് ​ന​ൽ​കി​യ​ ​ശി​ക്ഷ.​ ​പ്ര​തി​ക​ൾ​ ​ശി​ക്ഷി​ക്ക​പ്പെ​ടാ​ൻ​ ​കാ​ല​താ​മ​സ​മെ​ടു​ക്കു​ന്ന​ത് ​മാ​റ്റി​ ​നി​റുത്തി​യാ​ൽ​ ​കോ​ട​തി​വി​ധി​ ​ആശ്വാസം​ ​ന​ൽ​കു​ന്ന​താ​ണ്.​ ​സ്ത്രീ​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള​ ​ചൂ​ഷ​ണ​ങ്ങ​ളി​ൽ​ ​ഉ​ട​ന​ടി​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​ശി​ക്ഷ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​സം​വി​ധാ​ന​വും​ ​സ​ജ്ജ​മാ​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഉ​ണ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്ക​ണം.