
മലപ്പുറം: കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന് മുൻവശത്ത് അപകടസാദ്ധ്യതയുള്ള വലിയ വളവിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തുടരുന്നതിനെതിരെ വൈദ്യർ അക്കാഡമി സെക്രട്ടറി പൊലീസിൽ പരാതി നൽകി. കാഴ്ച മറയ്ക്കുന്ന രീതിയിൽ രണ്ട് നിരയായി വാഹന പാർക്കിംഗ് പതിവായിരിക്കുന്നതിനാൽ വൈദ്യർ സ്മാരകത്തിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് പരാതിയിൽ പറയുന്നു. ടൂറിസ്റ്റ് ബസ്സുകൾ, ഗ്യാസ് ടാങ്കറുകൾ, ടിപ്പർ തുടങ്ങിയ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ വൈദ്യർ അക്കാഡമി സന്ദർശിക്കാനെത്തുന്നവരും അക്കാഡമിയിലെ വിദ്യാർത്ഥികളം രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണെന്നും പരാതിയിലുണ്ട്.