
വെയിൽ പാടുകൾ... മഴമാറി ജില്ലയിൽ ദിവസങ്ങളായി ശക്തമായ വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും വേനൽ കനക്കുന്നതിന് മുൻപ് തന്നെ വെള്ളക്ഷാമവും അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കനത്ത വെയിലിൽ ഇല പൊഴിഞ്ഞ മരത്തിന് അടിയിലൂടെ കുട ചൂടി നടന്നു നീങ്ങുന്ന കുട്ടി. മലപ്പുറം നാറാണത്ത് നിന്നുള്ള കാഴ്ച.