police

മഞ്ചേരി: അനധികൃതമായി മദ്യവില്പന നടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടിയ പ്രതി ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെട്ടു. ഇരിവേറ്റി സ്‌കൂൾപടി കോലാർവീട്ടിൽ വിനോദാണ് (35)
രാത്രി കാല ഹൈവേ പട്രോളിംഗിന്റെ ഭാഗമായി മഞ്ചേരി എക്‌സൈസ് സർക്കിൾ ടീം കാവനൂർ ഇരിവേറ്റി ഭാഗങ്ങളിൽ രാത്രി ഒമ്പതു മണിക്ക് നടത്തിയ പരിശോധനയിൽ കുടുങ്ങിയത്. ഇയാളിൽ നിന്ന് ഒമ്പത് കുപ്പി മദ്യവും കണ്ടെടുത്തിരുന്നു. എക്‌സൈസ് സി.ഐ എസ്. ഷാജി, പ്രിവന്റീവ് ഓഫീസർ ആർ.പി സുരേഷ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. രജിലാൽ, പി. ഷബീർ അലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതി രക്ഷപ്പെട്ടെങ്കിലും പിടികൂടിയ മദ്യം മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.