 
പൊന്നാനി: എസ്.എൻ.ഡി.പി യോഗം കടവനാട് ശാഖാ വാർഷിക പൊതുയോഗവും ആദരിക്കൽ ചടങ്ങും ശാഖാ പ്രസിഡന്റ് ഡോ: എം. ജയരാജന്റെ അദ്ധ്യക്ഷതയിൽ നടന്നു. യോഗം പൊന്നാനി യൂണിയൻ സെക്രട്ടറി എം.വി. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുതിർന്ന പ്രവർത്തകനും യോഗം ഡയറക്ടറുമായ വി.പി. ബാലസുബ്രഹ്മണ്യനെ ആദരിച്ചു. ശാഖാ സെക്രട്ടറി എം.വി. പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗംഗാധരൻ മാസ്റ്റർ, വി.പി ബാബു, എസ്. പത്മനാഭൻ, രമേഷ് അയനിക്കൽ എന്നിവർ സംസാരിച്ചു. വി.പി. സുരേഷ് നന്ദി പറഞ്ഞു..