
അരീക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് മുണ്ടൂർ സ്വദേശി വലിയപറമ്പ് ശ്യാം (25) ആണ് അരീക്കോട് പൊലിസിന്റെ പിടിയിലായത്. ഊർങ്ങാട്ടിരിയിലെ 16 കാരിയെയാണ് തട്ടികൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് നൽകിയ പരാതിയെ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.